റോ​ഡ് ന​വീ​ക​ര​ണ​ം കുണ്ടറ മണ്ഡലത്തിൽ 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Wednesday, September 27, 2023 11:28 PM IST
കു​ണ്ട​റ : കു​ണ്ട​റ​നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കാ​ല​വ​ർ​ഷ​കെ​ടു​ത്തി​യി​ൽ പെ​ട്ട് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പി. ​സി. വി​ഷ്ണു​നാ​ഥ്‌ എംഎ​ൽഎ അ​റി​യി​ച്ചു.

പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ന്ത​ിരി​ക്ക​ൽ -ചേ​റ്റു​ക​ട റോ​ഡ് , നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​ക​ട - മു​ടി​യ​ച്ചി​റ റോ​ഡ് , കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ലെ ക്രി​സ്റ്റോ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് -പ്ലാ​വ​റ റോ​ഡ് , തൃ​കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​പ്പൂ​ർ കി​ക്കോ​സ് ജം​ഗ്ഷ​ൻ - പ​ദ്മ​വി​ലാ​സം റോ​ഡ്, പേ​ര​യം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ - ചേ​രൂ​ർ​മു​ക്ക് റോ​ഡ്, ക​ണ്ണ​ങ്ക​ര​കു​ളം മു​ത​ൽ ചി​റ​യ​മ്പി​നാ​ട് കു​ളം തോ​ട്ട് വ​ര​മ്പ് റോ​ഡ്, വെ​റ്റി​ല​ത്താ​ഴം -ക​ലു​ങ്ക് മു​ക്ക് റോ​ഡ് ഡീ​സന്‍റ് ജം​ഗ്ഷ​ൻ റോ​ഡ്, ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പി​കെ​പി ക​വ​ല മു​സ്ലിം പ​ള്ളി മു​ത​ൽ മ​ട​വ​ന ഏ​ല റോ​ഡു​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ഭ​ര​ണാ​നു​മ​തി നേ​ടി​യ​താ​യി പി. ​സി. വി​ഷ്ണു​നാ​ഥ്‌ അ​റി​യി​ച്ചു.