കൊല്ലം ഇക്കൊല്ലത്തെ ഗാന്ധിജയന്തി ജില്ലാതല ആഘോഷം കൊല്ലം ബീച്ചിന് സമീപമുള്ള ഗാന്ധിപാര്‍ക്കില്‍ മന്ത്രി കെ .എന്‍.ബാലഗോപാല്‍ രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യും. രാവിലെ 7.15ന് ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസിന് മുന്നില്‍നിന്ന് പദയാത്രയോടെ ചടങ്ങുകള്‍ക്ക് ഔദ്യോഗികതുടക്കമാകും.
നഗരവീഥിയിലൂടെ ക്ലോക്ക്ടവര്‍ കടന്ന് ബീച്ച് റോഡ് വഴി ഗാന്ധി പാര്‍ക്കിലാണ് പദയാത്രയുടെ സമാപനം.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള ആയിരത്തോളം കുട്ടികള്‍, നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്കൗട്ട്സ്, എസ് പി സി തുടങ്ങിയവയ്ക്കൊപ്പം സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും അണിചേരും. ഗാന്ധിവേഷധാരികളുടെ മത്സരവും ഇതോടൊപ്പം നടക്കും.
ഗാന്ധിജിയുടെ ചിത്രത്തിന്റെ തത്സമയ രചന പരിപാടിയുടെ ഭാഗമാകും. ജില്ലയില്‍ ഗാന്ധിജി സന്ദര്‍ശിച്ച വിവിധ പ്രദേശങ്ങളിലൂടെ യൂത്ത് പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'ഗാന്ധിപഥങ്ങളിലൂടെ' യാത്രയും നടത്തും.ജില്ലാ ഭരണകൂടം, കൊല്ലം കോര്പറേഷന്, ഗാന്ധി പീസ് ഫൗണ്ടേഷന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തുന്ന പരിപാടിയില്‍ മന്ത്രി ജെ .ചിഞ്ചുറാണി അധ്യക്ഷയാകും.
എന്‍ .കെ. പ്രേമചന്ദ്രന് എം പി, എം. മുകേഷ് എം എല്‍ എ, എം നൗഷാദ് എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .കെ. ഗോപന്, ജില്ലാകളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഗാന്ധിപീസ് ഫൗണ്ടേഷന്സെക്രട്ടറിജി.ആര്. കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി .ആര്. സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ .ജി .ആരോമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫാത്തിമ മാതാ നാഷനല്‍ കോളജിലെ മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍ സര്‍വമത പ്രാര്‍ഥന ചൊല്ലും. വിശിഷ്ടാതിഥികള്‍ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പണം നടത്തും.