ദേ​ശീ​യപാ​ത​യി​ല്‍ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, November 29, 2023 1:12 AM IST
ച​വ​റ : ദേ​ശീ​യ പാ​ത​യി​ല്‍ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​കെ എം ​എം എ​ല്ലി​ന് സ​മീ​പം ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് 3.30- ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​ര്‍ യാ​ത്രി​ക​രാ​യ ജെം​സി ജേ​ക്ക​ബ്,എ​വി​ലി​ന്‍, ലി​റ്റി , സ​ജി​ത, ആ​ദം എ​ന്നി​വ​ർ​ക്കും ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന വി​ജ​യ ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്കും ആ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ച്ചി​റ​യി​ല്‍ നി​ന്നും കൊ​ട്ടി​യം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പും കൊ​ല്ല​ത്ത് നി​ന്നും അ​ടൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ഉ

​ട​ന്‍ ത​ന്നെ സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ അ​ഗ്നി ര​ക്ഷാ സേ​ന​യും ച​വ​റ പോ​ലി​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ജീ​പ്പി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.