ഐആ​ർഇഎ​ൽ സാ​നി​റ്റ​റി പാ​ഡ് ഇ​ൻ​സി​ന​റേ​റ്റ​റു​ക​ൾ ന​ൽ​കി
Wednesday, November 29, 2023 1:24 AM IST
ച​വ​റ : കേ​ന്ദ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ ഐ ​ആ​ർ ഇ ​എ​ൽ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ച​വ​റ , നീ​ണ്ട​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗേ​ൾ​സ് ഹൈ​സ്ക്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻഡറി സ്ക്കൂ​ളു​ക​ളി​ൽ സാ​നി​റ്റ​റി പാ​ഡ് ഇ​ൻ​സി​ന​റേ​റ്റ​റു​ക​ൾ ന​ൽ​കി.

ഉ​ദ്ഘാ​ട​നം ച​വ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ വ​ച്ച് സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​നി​ർവഹി​ച്ചു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ ​ആ​ർ ഇ ​യൂ​ണി​റ്റ് മേ​ധാ​വി എ​ൻ .എ​സ്. അ​ജി​ത്ത് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പി ​ടി‌ എ ​പ്ര​സി​ഡ​ന്‍റ് ജ​യ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി .

ഐ ​ആ​ർ ഇ ​ചീ​ഫ് മാ​നേ​ജ​ർ ഭ​ക്ത​ദ​ർ​ശ​ൻ,പ്രി​ൻ​സി​പ്പാ​ൾ അ​ർ​ച്ച​ന, പു​ത്ത​ൻ​തു​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ, ച​വ​റ ഗ​വ. ഹൈ​സ്ക്കൂ​ളു​ക​ൾ പ്ര​തി​നി​ധി​ക​ളാ​യ അ​നി​ത, ശോ​ഭ, സൂ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.