ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്രം വിശ്വാസികളുടെ ആശ്വാസകേന്ദ്രം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, November 29, 2023 1:24 AM IST
ക​രു​നാ​ഗ​പ്പ​ള്ളി :ഓ​ച്ചി​റ പ​ര​ബ്ര​ഹ്മം ശാ​ന്തി​യും സ​മാ​ധാ​ന​വും ന​ൽ​കു​ന്ന വി​ശ്വാ​സി​ക​ളു​ടെ ആ​ശ്വാ​സ​കേ​ന്ദ്ര​മാ​ണെ​ന്ന് എ​ഐ​സി​സി വ​ർ​ക്കി​ംഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഓ​ച്ചി​റ പന്ത്രണ്ട് വി​ള​ക്കി​നോ​ട് അ​നു​ബ​ന്ധിച്ചു ന​ട​ന്ന മ​ഹോ​ത്സ​വം ഉ​ൽ​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ഇ​ത്ത​രം ക്ഷേ​ത്ര​ങ്ങ​ൾ മാ​ന​വി​ക​ത​യു​ടെ​യും മ​ത സൗ​ഹാ​ർ​ദ​ത്തി​ന്‍റെയും പ്ര​തീ​ക​മാ​ണെ​ന്നും ര​മേ​ശ് ഓ​ർ​മി​പ്പി​ച്ചു. ഓ​ച്ചി​റ​യി​ൽ​വ​രു​ന്ന ല​ക്ഷ​ണ​ക്കി​ന് ഭ​ക്ത​ർ എ​ല്ലാം ത്യ​ജി​ച്ചാണ് 12ദി​വ​സം ഭ​ജ​നം ഇ​രി​ക്കു​ന്ന​ത്.​

ഇ​വി​ട​ത്തെ വി​ശ്വ​ാ​സ പ്ര​മാ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് . സാ​ധു​ക്ക​ളാ​യ വ​രെ സ​ഹാ​യി​ക്കാ​ൻ മ​ന​സു​ള്ള ഒ​രു​ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഭ​ര​ണ സ​മി​തി​യെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.ദ​ക്ഷി​ണ കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മ​ത​സ്ഥ​രും ഇ​വി​ടെ വ​ന്നു​പോ​കു​ന്നു .


ജാ​തി​യും മ​ത​വും ഇ​വി​ടെ ഇ​ല്ല ,ഈ ​പ്ര​പ​ഞ്ച​ത്തി​ൽ ഉ​ള്ള എ​ല്ലാ ച​രാ​ച​ര​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ളാ​ണെ​ന്ന വി​ശ്വാ​സ​പ്ര​മാ​ണ​മാ​ണ് ഇ​വി​ടു​ത്തെ​വി​ശ്വാ​സ​മെ​ന്നും ര​മേ​ശ് ചൂ​ണ്ടി കാ​ട്ടി. യോ​ഗ​ത്തി​ൽ തോ​ട്ട​ത്തി​ൽ സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .മു​ൻ മ​ന്ത്രി സി .​ദി​വാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി .​രാ​മ​ഭ​ദ്ര​ൻ , എം.​സി .അ​നി​ൽ​കു​മാ​ർ ബി​.എ​സ് .വി​നോ​ദ് , ക്ഷേ​ത്രം​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ .​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു