കായാവിലിന്‍റെ നവതി ആഘോ ഷം: ശശിതരൂർ ഇൻഫന്‍റ് ജീസസ് സ്കൂൾ സന്ദർശിച്ചു
Friday, December 1, 2023 12:23 AM IST
കൊല്ലം: മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം ത​ങ്ക​ശേരി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ​ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ലി​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് ഡോ.​ശ​ശി ത​രൂ​ർ എംപി.​സ്കൂ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സ്കൂ​ളി​ലെ അ​ല്മ​നൈ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സം​ഘാ​ട​ക​രാ​യിരുന്നു. അ​ല്മ​നൈ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റും ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ.​ഡോ. സി​ൽ​വി ആ​ന്‍റണി​യും പിറ്റി​എ പ്ര​സി​ഡ​ന്‍റ് പൂ​ജാ ഷി​ഹാ​ബും ജൂ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ​ണാ ജോ​യി​യും ചേ​ർ​ന്ന് ഡോ. ​ത​രൂ​രി​നെ സ്വീകരിച്ചു. ഡോ. ​ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ ച​ട​ങ്ങി​ൽ അധ്യക്ഷത വ​ഹി​ച്ചു.​

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യാ​വി​ല​ച്ചൻ ഒ​രു ഐ​തി​ഹാ​സി​ക വ്യ​ക്തി ത​ന്നെ​യെ​ന്ന് ശ​ശി​ത​രൂ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ഒ​രു പൗ​രോ​ഹി​ത്യ​ത്തി​ന​പ്പു​റ​മാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യും. അ​ദ്ദേ​ഹ​ത്തോ​ട് ഇ​ത്ര​യ​ധി​കം ആ​ദ​ര​വ് കാ​ണി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു​ള്ള തന്‍റെ അ​ടു​പ്പം കൊ​ണ്ടു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.
ന​മ്മു​ടെ രാ​ജ്യം പു​രോ​ഗ​തി പ്രാ​പി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​മെ​ങ്കി​ലും ഇ​നി​യും പ​ല മേ​ഖ​ല​ക​ളി​ലും പു​രോ​ഗ​തി പ്രാ​പി​ക്കാ​നു​ണ്ട്. സ്വ​ത്വ രാ​ഷ്ട്രീ​യ​വും, ജാ​തി, മ​തം എ​ന്നി​വ​യു​ടെ വി​ക​ല​ത​ക​ളും പ​ല ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​ക​ളും നാം ​അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണെ​ന്നും ശ​ശി​ത​രൂ​ർ പ​റ​ഞ്ഞു.

ഡോ. ​ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ലി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ത​രൂ​രി​ന്‍റെ വ്യ​ക്തി പ്ര​ഭാ​വ​ത്തെ ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും മൂ​ല്യ​ങ്ങ​ൾ​ക്കും ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ​തെ​ന്ന് കാ​യാ​വി​ൽ പ​റ​ഞ്ഞു. ത​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ്കൂ​ൾ സ​ന്ദ​ർ​ശ​നം ത​നി​ക്ക് വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

പ്ര​സം​ഗ​ശേ​ഷം ത​രൂ​ർ കു​ട്ടി​ക​ളു​മാ​യി അ​ല്പ സ​മ​യം സം​വ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി.

അ​ല്മന ​അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്ലൗ​ഡി​യ​സ് പീ​റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി​ൽ​വി ആ​ന്‍റ​ണി, നൗ​ഷാ​ദ് യൂ​ന​സ് എന്നിവർ പ്രസംഗിച്ചു.

സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.