ജില്ലയിൽ എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു
Friday, December 1, 2023 11:51 PM IST
കൊല്ലം : ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്ട്‌​സ് ക്ല​ബി​ല്‍ മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ര്‍​വഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍ .ദേ​വി​ദാ​സ് മു​ഖ്യാ​ഥി​തി​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഡി. വ​സ​ന്ത​ദാ​സ് വി​ഷ​യ​വ​ത​ര​ണ​വും ന​ട​ത്തി.

രാ​വി​ലെ ഒ​ന്‍​പ​തിന് ഐ ​എം എ ​ഹാ​ള്‍ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ബോ​ധ​വ​ത്ക്ക​ര​ണ റാ​ലി​യോ​ടെ​യാ​ണ് ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഡോ. ​ഡി. വ​സ​ന്ത​ദാ​സ് റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​വി​ധ ന​ഴ്‌​സി​ങ് സ്‌​കൂ​ളു​ക​ള്‍ റാ​ലി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സി​ംഗ് സ്‌​കൂ​ള്‍ റാ​ലി മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. ഉ​പാ​സ​ന ന​ഴ്‌​സി​ങ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ബെ​ന്‍​സി​ഗ​ര്‍ ന​ഴ്‌​സി​ംഗ് സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ദി​നാ​ച​ര​ണ​ ഭാ​ഗ​മാ​യി ന​വം​ബ​ര്‍ 30 ന് ​കൊ​ല്ലം കെ ​എ​സ് ആ​ര്‍ ടി ​സി​യി​ല്‍ ഐ​ക​ദാ​ര്‍​ഢ്യ ദീ​പം തെ​ളി​ക്ക​ല്‍ ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സും ജി​ല്ലാ എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഡെ​പ്യു​ട്ടി ഡി ​എം ഒ ​ഡോ.​സാ​ജ​ന്‍ മാ​ത്യൂ​സ് എ​യ്ഡ്‌​സ്ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ട​പ്പാ​ക്ക​ട വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കൃ​പ വി​നോ​ദ് റെ​ഡ് റി​ബ​ണ്‍ അ​ണി​യി​ക്ക​ല്‍ ച​ട​ങ്ങ് നി​ര്‍​വഹി​ച്ചു. ജി​ല്ലാ എ​യ്ഡ്‌​സ് നി​യ​ന്ത്ര​ണ ഓ​ഫീ​സ​ര്‍ ഡോ. ​പ്ലാ​സ , ​എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ ദി​ലീ​പ് ഖാ​ന്‍, എ​സ്. ശ്രീ​കു​മാ​ര്‍, ഡോ. എൽ.​ഭ​വി​ൽ, എം ​സി എ​ച്ച് ഓ​ഫീ​സ​ര്‍ സി​ന്ധു, ഡി ​പി എ​ച്ച് എ​ന്‍ സീ​ന, ദി​ശ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡെ​നി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.