ആയൂർ ചെറുപുഷ്പാ സെൻട്രൽ സ്കൂളിൽ എക്സിബിഷൻ നടത്തി
1375071
Friday, December 1, 2023 11:51 PM IST
ആയൂർ: ആയൂർ ചെറുപുഷ്പാ സെൻട്രൽ സ്കൂളിലെ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ ശാസ്ത്ര പ്രദർശനവും മത്സരങ്ങളും നടത്തി.
സ്കൂളിലെ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര, ആരോഗ്യ, കായിക, പരിസ്ഥിതി, ഐറ്റി, ഭാഷാ ക്ലബുകളുടെ നേതതൃത്വത്തിലാണ് വിവിധ പ്രദർശനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചത്. പ്രദർശനം സ്കൂൾ പ്രിൻസിപ്പാൾ മാത്യു അലക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, ഫാ. തോമസ് മണ്ണിക്കരോട്ട് എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തോടനുബന്ധിച്ചു ഭക്ഷ്യമേളയും സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയാറാക്കിയ ഭക്ഷണവസ്തുക്കളായിരുന്നു ഭക്ഷ്യമേളയിൽ സ്ഥാനം പിടിച്ചത്. നൂറുകണക്കിന് ഔഷധ ചെടികളും വിവിധയിനം പച്ചക്കറികളും പ്രദർശനത്തിന് എത്തിച്ചിരുന്നു. ക്ലബ് കോ-ഓർഡിനേറ്റേഴ്സ് ആയ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഒരുക്കിയ പ്രദർശനം വളരെ വിജ്ഞാനപ്രദമായിരുന്നു.