ബോ​ ധ​വ​ത്ക​ര​ണ ക്ലാ​സും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്ക​ലും
Sunday, December 3, 2023 4:45 AM IST
കൊല്ലം :തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ‘സ്വീ​പ്’ (സി​സ്റ്റ​മ​റ്റി​ക് വോ​ട്ട​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍റ് വോ​ട്ട​ര്‍ പാ​ര്‍​ട്ടി​സി​പേ​ഷ​ന്‍) പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ച്ച​ന്‍​കോ​വി​ല്‍ ഗി​രി​വ​ര്‍​ഗ കോ​ള​നി​നി​വാ​സി​ക​ള്‍​ക്ക് പ്രീ​മേ​ട്രി​ക് ഹോ​സ്റ്റ​ലി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര്‌​ചേ​ര്‍​ക്ക​ലും ന​ട​ത്തി. 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ 30 കോ​ള​നി​നി​വാ​സി​ക​ള്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ത്തു. ഇ-​എ​പി​ക് വി​ത​ര​ണ​വും ന​ട​ത്തി.

കും​ഭാ​വു​രു​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​ല്‍ ക്ലാ​പ്പ​ന എ​സ് വി ​എ​ച്ച് എ​സ് എ​സിൽ​നി​ന്നു​ള്ള ത്രി​ദി​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ല്‍​കി.

സ്വീ​പ്പ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ജി .​വി​നോ​ദ് കു​മാ​ര്‍, അ​ച്ച​ന്‍​കോ​വി​ല്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ .​ബി .ജ​ഗ​ദീ​ഷ്, ഊ​രു​മൂ​പ്പ​ന്‍ രാ​ജേ​ന്ദ്ര​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ സ​ന്തോ​ഷ് ജി ​.നാ​ദ്, ക​ള​ക്ട​റേ​റ്റ് ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ .​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.