കൊല്ലം റോ​ള​ർ സ്‌​കേ​റ്റി​ംഗ് ക്ല​ബിനു മി​ക​ച്ച നേ​ട്ടം
Sunday, December 3, 2023 4:45 AM IST
കൊ​ല്ലം: കേ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 31 മെ​ഡ​ലു​ക​ൾ നേ​ടി കൊ​ല്ലം റോ​ള​ർ സ്‌​കേ​റ്റി​ംഗ് ക്ല​ബ് മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി.

കൊ​ല്ല​ത്തു ന​ട​ന്ന ജി​ല്ലാ റോ​ള​ർ സ്‌​കേ​റ്റി​ംഗ് ചാ​മ്പ്യ​ൻ ഷി​പ്പ്, സ്‌​കൂ​ൾ ഗെ​യിം​സ് ജി​ല്ലാ, സം​സ്ഥാ​ന റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ ഷി​പ്പ്, പാ​ല​ക്കാ​ടും തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ന്ന സം​സ്ഥാ​ന റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ ഷി​പ്പ് എ​ന്നി​വ​യി​ലാ​ണ് ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. ക്വാ​ഡ്, ഇ​ൻ​ലൈ​ൻ സ്പീ​ഡ് സ്‌​കേ​റ്റി​ങ്, റോ​ള​ർ സ്‌​കൂ​ട്ട​ർ എ​ന്നി​വ​യി​ലാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ​ത്.​

ക്ല​ബ് അം​ഗ​ങ്ങ​ളാ​യ രോ​ഹി​ത് ശി​വ​കു​മാ​ർ, എ​സ്.​ഗൗ​തം കൃ​ഷ്ണ, ഡി. ​കാ​ർ​ത്തി​ക്, ന​വ​നീ​ത് സി​നി ജോ​ർ​ജ്, എ.​ആ​ദി​ത്യ​ൻ, ല​ക്ഷ്മി എ​സ്.​ദ​ത്ത്, ആ​ർ.​എ​സ്. അ​ദ്വൈ​ത് രാ​ജ്, എ​ച്ച്.​അ​ർ​ജു​ൻ കൃ​ഷ്ണ, ജി.​ഗൗ​തം, ദു​ർ​ഗ സ​ജേ​ഷ്, അ​ൻ​സി​ലീ​ന പി.​സാ​ബു, റ​യാ​ൻ ഷി​ബി​ൻ എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ നേ​ടി.

സം​സ്ഥാ​ന അ​മ്പ​യ​ർ പി.​ആ​ർ.​ബാ​ല​ഗോ​പാ​ലാ​യി​രു​ന്നു ക്ല​ബിന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. സം​സ്ഥാ​ന ക്യാ​മ്പി​ൽ നി​ന്നു തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടു പേ​ർ ച​ണ്ടീ​ഗ​ഢി​ൽ 12 മു​ത​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ​താ​യി ക്ല​ബ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.