മീന്‍ വില്‍ക്കുന്ന വനിതകള്‍ക്ക് തൊ ഴില്സഹായ സംവിധാനങ്ങള്‍ ലഭ്യമാക്കണം: വനിതാ കമ്മിഷന്
1375629
Monday, December 4, 2023 12:23 AM IST
കൊല്ലം :മീന്വില്ക്കുന്ന വനിതകള്‍ക്ക് വിപണനസൗകര്യത്തിനായി സഹായസംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി .സതീദേവി. പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ മേഖലയിലെ സ്ത്രീകള്‍നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യവെ കുറഞ്ഞ പലിശനിരക്കില്‍ ഇരുചക്രവാഹനവും ധനസഹായവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
മീന്വില്പന സുഗമാക്കുന്നതിന് നഗരത്തില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താം.
സ്വകാര്യ പണമിടപാടിന്റെ സാമ്പത്തികഭാരം മറികടക്കുന്നതിന് സ്വയംസഹായ സംഘങ്ങളും സഹകരണ സംഘങ്ങളും മുഖേന കുറഞ്ഞ പലിശനിരക്കില്‍ ധനസഹായം നല്‍കണം. സാമൂഹികഅംഗീകാരവും ഈ വിഭാഗത്തിന് ഉറപ്പാക്കേണ്ടതുണ്ട്.
35 ലക്ഷം പേര് നേരിട്ടും മൂന്നു ലക്ഷം പേര് അനുബന്ധമായും മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. മത്സ്യതൊഴിലാളിമേഖലയ്ക്ക് മതിയായ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പ്രാദേശിക വിപണനത്തിനും കച്ചവടസംവിധാനം ഒരുക്കുന്നതിനും ബജറ്റില്‍ 35 കോടി രൂപയാണ് വകയിരുത്തിയത് എന്നും പി .സതീദേവി വ്യക്തമാക്കി.
വനിതാ കമ്മിഷന് അംഗം വി .ആര് .മഹിളാമണി അധ്യക്ഷയായി. അംഗമായ ഇന്ദിരാ രവീന്ദ്രന്, ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സി. പ്രിന്‍സ്, വനിതാ കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ച വനിതാ കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ .ആര് .അര്‍ച്ചന നയിച്ചു.