മദ്യവിരുദ്ധ ഞായർ ആചരണം മൂന്നിന്
1395981
Tuesday, February 27, 2024 11:35 PM IST
കൊല്ലം: കേരള കത്തോലിക സഭയുടെ ആഹ്വാനമനുസരിച്ച് കെ സി ബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് മൂന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു. ലഹരി വിമുക്തമായ സഭയും സമൂഹവും എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പുറപ്പെടുവിക്കുന്ന ഇടയലേഖനം അന്നേ ദിവസം എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ദിവ്യബലി മധ്യേ വായിക്കും.
ദിനാചരണത്തിന്റെ രൂപതാതല പരിപാടികൾ വാടി സെന്റ് ആന്റണീസ് ദേവാലയത്തിൽ രൂപതാ വികാർ ജനറൽ മോണ്‍. ഡോ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്യും. സമിതി ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ് അധ്യക്ഷത വഹിക്കും. ഇടവക വികാരി റവ. ഫാ. ക്രിസ്റ്റഫർ ഹെൻട്രി ലഹരിവിരുദ്ധ സന്ദേശം നൽകും.
മദ്യത്തിന്റെയും മറ്റ്മാരകമായ ലഹരിവസ്തുക്കളുടേയും വ്യാപന ത്തിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിനും ലഹരിവിരുദ്ധ അവബോ ധം വളർത്തി പുതുതലമുറയെ വിമോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ദിനാചരണം ലക്ഷ്യമാക്കുന്നു.
ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം രൂപതയിലെ ദേവാലയങ്ങളി ൽ വിശുദ്ധ കുർബാന, ലഹരി വിരുദ്ധ പ്രതിജ്ഞ, തെരുവോര പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, ലഹരിവിരുദ്ധ കൂട്ടായ്മ, ബോധവൽ ക്കരണ ക്ലാസുകൾ, റാലികൾ, എന്നിവ നടത്തുമെന്ന് സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണിയും ജനറൽ സെക്രട്ടറി എ.ജെ .ഡിക്രൂസും അറിയിച്ചു.