നാഷണൽ സയൻസ് ഡേ ദിനാചാരണം നടത്തി
1395984
Tuesday, February 27, 2024 11:35 PM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സയൻസ് ഡേ ദിനം ആഘോഷിച്ചു.
ബോട്ടണി വിഭാഗം മുൻ മേധാവി ഡോ. തോമസ് ബെന്നാൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുച്ചിറപ്പള്ളി സെന്റ്്. ജോസഫ്സ് കോളജ് പ്രഫ. ഡോ. മെൽക്കിയാസ് ഗബ്രിയേൽ സയൻസ് ഡേ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
തുടർന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ക്ലാസ് നയിക്കുകയും ചെയ്തു. സ്കൂൾ കുട്ടികൾക്കായി സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ജില്ലയിലെ പതിനൊന്ന് സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ വിമല ഹൃദയ ഗേൾസ് എച്ച്എസ് എസ് പട്ടത്താനം ഒന്നാം സമ്മാനവും ഇൻഫെന്റ്് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തങ്കശേരി രണ്ടാം സമ്മാനവും മൗണ്ട് കാർമൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ തങ്കശേരി മൂന്നാം സമ്മാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം കോളജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് കാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ബോട്ടണി വിഭാഗം മേധാവി ഡോ. നിർമ്മല ജയറാണി അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ ഡോ. റൂബിൻ ജോസ്, ഡോ. ഷൈജു പി.എൻ, ഡോ. സിനിലാൽ.ബി, ഡോ. സിസ്റ്റർ സോഫിയ.എസ്, ഡോ. ഡിന്റു.കെ.പി, വിസ്മയ.എം, ഡോ. രശ്മി എന്നിവർ പ്രസംഗിച്ചു.