കൊ​ട്ടി​യം സിഎ​ഫ്ടി​ടി​ഐയി​ൽ സാ​ഹി​ത്യോ​ത്സ​വം ന​ട​ത്തി
Thursday, February 29, 2024 2:26 AM IST
കൊ​ട്ടി​യം : സി ​എ​ഫ് ടി ​ടി ഐ ​യി​ൽ സി ​എ​ഫ് ഫെ​സ്റ്റിന്‍റെ ​ഭാ​ഗ​മാ​യി സാ​ഹി​ത്യോ​ത്സ​വം (ധ്വ​നി )ന​ട​ത്ത​പ്പെ​ട്ടു. ദൃ​ശ്യ​വി​ഷ്ക്കാ​രം, സ്കി​റ്റ്, ചൊ​ല്ക്കാ​ഴ്ച, ക​വി​താ​ലാ​പ​നം, ക​ഥ​യ​ര​ങ്ങ്, പ്ര​സം​ഗം, പ്ര​ഭാ​ഷ​ണം തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.​

അ​ധ്യാ​പ​ക വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യാറാ​ക്കി​യ ക​യ്യെ​ഴു​ത്തു മാ​സി​ക "തൂ​ലി​ക' കൊ​ല്ലം ഡ​യ​റ്റ്‌ പ്രി​ൻ​സി​പ്പ​ൽ ഷീ​ജ. എസ്. ്ര​കാ​ശ​നം ചെ​യ്തു.​പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ശാ​ന്തി ബ​ഞ്ച​മി​ൻ ,ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​അ​മ​ൽ​രാ​ജ് , ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രാ​യ എസ്. സ​തീ​ഷ് ,സോ​ണി​യ പ്ലാ​സി​ഡ്, സു​സി നെ​വി​ൻ ,അ​ധ്യാ​പി​ക ഡി.ഗേ​ളി, എസ്. ജാ​ൻ​സിഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.