സ്കൂ​ളി​ൽ മി​ക​വു​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, February 29, 2024 11:26 PM IST
ച​വ​റ : സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ "തി​ള​ക്കം’ എ​ന്ന പേ​രി​ൽ മി​ക​വു​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. കു​ട്ടി​ക​ൾ ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽനേ​ടി​യ നൈപുണ്യങ്ങ​ളും പ​ഠ​ന​നേ​ട്ട​ങ്ങ​ളും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സാ​നി​ധ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു പ​ഠ​നാ​നു​ഭ​വം ന​ൽ​കു​ന്ന​താ​യി​രു​ന്നു തി​ള​ക്കം എ​ന്ന മി​ക​വു​ത്സ​വം. ജി. ​പ്ര​ദീ​പ്‌ മി​ക​വു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ് മി​സ്ട്രെ​സ് ടി.ഡി .ശോ​ഭ അ​ധ്യ​ക്ഷ​യാ​യി. അ​ധ്യാ​പ​ക​രാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ, കാ​വ്യ പ്ര​കാ​ശ്, സ്കൂ​ൾ ലീ​ഡ​ർ ഡി.​ആ​ര​ണ്യ​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.