മേരിഗിരി വിദ്യമന്ദിർ സ്കൂൾ വാർഷികം
1396700
Friday, March 1, 2024 11:19 PM IST
പുനലൂർ : മേരിഗിരി വിദ്യമന്ദിർ ഐസിഎസ് സി സ്കൂളിന്റെ വാർഷികം ഇന്നലെ രാവിലെ 10.30 ന് പുനലൂർ രൂപതാ ബിഷപ് റവ.ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വാസ്, റവ.ഡോ.ക്രിസ്റ്റി ജോസഫ്(കോർപ്പറേറ്റ് മാനേജർ).ടി.എസ്. ജയരാജ്, ജോബോയ് പെരേര, ഷൈലജ ബാബു എന്നിവർ പ്രസംഗിച്ചു.
ജെയ്സി ഫിലിപ്, പ്രിൻസിപ്പൽ, ഫാ. വിപിൻ മാർട്ടിൻ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ മികവാർന്ന കലാപരിപാടികളും നടന്നു.