എന്‍.കെ.പ്രേമചന്ദ്രന്റെ സ്വീകരണ പര്യടനം ഇന്ന് കൊ ല്ലത്ത്
1415613
Wednesday, April 10, 2024 11:37 PM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് സ്വീകരണ പര്യടനം ഇന്ന് (ഏപ്രില്‍ 11) കൊല്ലം മണ്ഡലത്തില്‍ നടക്കും.
രാവിലെ 7.30 ന് മങ്ങാട് മേഖലയിലെ മഠത്തില്‍മുക്കില്‍ നിന്നാരംഭിക്കുന്ന സ്വീകരണപരിപാടി പള്ളിവിള, ചപ്പേത്തടം, കരുമ്പാലി മുക്ക്, കരിക്കോട് ലൈബ്രറി, പത്തായക്കല്ല്, ചന്ദനത്തോപ്പ്, ചാത്തിനാംകുളം തൈയ്ക്കാവ് മുക്ക്, പോക്കറുവിള, ചേരിയില്‍മുക്ക്, അപ്പോളോ, ചുമടുതാങ്ങി മുക്ക്, കണ്ടച്ചിറ കുരിശ്ശടിമുക്ക്, കളരിമുക്ക്, അപ്പൂപ്പന്‍നട, മങ്ങാട് ചിറയില്‍ കുളത്ത് സമാപിക്കും.
തുടര്‍ന്ന് ആശ്രാമം-കടപ്പാക്കട മേഖലയിലെ എസ്.വി ടാക്കീസ്, പുന്നമൂട്, പള്ളിക്കല്‍, ഇളംകുളം പറത്തൂരുവഴി, കണ്ടോലില്തോട്, കുറുപ്പും മൂട്, തൊഴിലാളി ജംഗ്ഷന്, മണിയങ്കട, കടപ്പാക്കട പ്രതിഭാ ജംഗ്ഷന്, കുന്നേല്‍മുക്ക്, മൂലക്കടമുക്ക്, ഇന്ദിരാജി ജംഗ്ഷന്, പുള്ളിക്കട, കുന്നേല്‍മുക്ക് പള്ളി, ഐ.എം.എ ജംഗ്ഷന്, മൂലങ്കര ജംഗ്ഷന്, ഇ.എസ്.ഐ ജംഗ്ഷന്, കമ്പിക്കകം, പടിപ്പുരമുക്ക്, ഗാന്ധി ജംഗ്ഷന്, സാമില്‍ ജംഗ്ഷന്, പുന്നത്താനം, വൈദ്യശാല (വിളപ്പുറം വഴി) മഹാത്മാഗാന്ധി കോളനിയില്‍ സമാപിക്കും.
വൈകുന്നേരം തൃക്കടവൂര്‍ മേഖലയിലെ കോട്ടയത്ത് കടവ്, യുവദീപ്തി, പുളിമൂട്, ചിറക്കര കോളനി, മാതാ ആശുപത്രി, അരീക്കക്കുഴി, കടവൂര്‍ ജംഗ്ഷന്, കൊയ്പ്പള്ളി, കയര്‍ സെന്റര്‍, കുന്നാടിമുക്ക്, കളീക്കര (ചാലില്‍), ബൈപ്പാസ് വഴി പ്ലാവറക്കാവ്, കളീലില്‍ പടിഞ്ഞാറ്റതില്‍, കൊച്ചാലുംമൂട്, ഐക്കരമുക്ക്, ഇന്ദിരാ ജംഗ്ഷന്, ശിശുവിഹാര്‍, വടക്കുംഭാഗം, തണ്ടേക്കാട്, നീരാവില്‍, നീരാവില്‍ ലക്ഷംവീട്, തോണിപുരയ്ക്കല്‍, വേളിക്കാട്, പനമൂട്, കുപ്പണ, മുക്കടമുക്ക്, കൂട്ടുങ്ങല്‍, പമ്പ് ഹൗസ്, വെട്ടുവിള ജയന്തി കോളനിയില്‍ സമാപിക്കും. നാളെ (ഏപ്രില്‍ 12) സ്വീകരണപരിപാടി കുണ്ടറ നിയോജക മണ്ഡലത്തില്‍ നിന്നാരംഭിക്കും.