പാണ്ടിത്തിട്ട ദിവ്യ രക്ഷകാ ദേവാലയത്തിൽ അവധിക്കാല ബൈബിൾ ക്ലാസിന് തുടക്കമായി
1415817
Thursday, April 11, 2024 10:57 PM IST
തലവൂർ : പാണ്ടിത്തിട്ട ദിവ്യ രക്ഷക ദേവാലയത്തിൽ ദിവ്യബലിയോടുകൂടി അവധിക്കാല ബൈബിൾ ക്ലാസുകൾ ഇടവക വികാരി റവ.ഡോ. ക്രിസ്റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ വിബിഎസിന് സെമിനാരി വിദ്യാർഥികൾ നേതൃത്വം നൽകും.
വിബിഎസിന്റെ ക്രമീകരണങ്ങൾ മതബോധന പ്രഥമ അധ്യാപിക സിസ്റ്റർ ഡാഫിനി ,ബെറ്റ്സി റോബർട്ട്, സിസ്റ്റർ നിമ്മി ,അജപാലന സമിതി അംഗങ്ങൾ ,നെബു പൗലോസ് , ജോൺ , ഷാജി സി വി, മാത്യു പട്ടാഴി , ബേബി പട്ടാഴി തുടങ്ങിയവർ നേതൃത്വം നൽകും.
14 ന് വൈകുന്നേരം ആറിന് ദിവ്യബലി .തുടർന്ന് മതബോധന ബിസി സി സംഗമം പുനലൂർ രൂപത മതബോധന ഡയറക്ടർ റവ.ഫാ. ജിജോ ജോർജ് ഭാഗ്യോദയം ഉദ്ഘാടനം ചെയ്യും. വി ബി എസിന് പാണ്ടിത്തിട്ട, പട്ടാഴി ഇടവകകളിലെ വിദ്യാർത്ഥികളും മതബോധന അധ്യാപകരും പങ്കെടുക്കുമെന്ന് വികാരി റവ.ഡോ. ക്രിസ്റ്റി ജോസഫ് അറിയിച്ചു.