എംസി റോ ഡിൽ ഗ്യാസ് ടാങ്കർ ലോ റി മറിഞ്ഞു; വാതകചോ ർച്ച പരിഭ്രാന്തി പരത്തി
1416039
Friday, April 12, 2024 10:49 PM IST
കൊട്ടാരക്കര: എം സി റോഡിൽ വാളകം പനവേലി കൈപ്പളളിമുക്കിൽ നിറയെ ഗ്യാസ് കയറ്റിവന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഗ്യാസ് ചോർച്ചയുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പടർത്തി.
പോലീസും ഫയർഫോഴ്സുമെത്തി ജാഗ്രതാ നടപടികൾ സ്വീകരിച്ചു.എം സി റോഡുവഴിയുള്ള ഗതാഗതം 14 മണിക്കൂറോളം അധികൃതർ നിർത്തിവെയ്പ്പിച്ചു. പരിക്കേറ്റ ലോറി ഡ്രൈവർ തമിഴ്നാട് തൂത്തുക്കുടി സ്വദേശി പനീർശെൽവ (50)ത്തെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ യാണ് അപകടമുണ്ടായത്.തമിഴ്നാട്ടിൽ നിന്നും ഗ്യാസ് നിറച്ച് തിരുവനന്തപുരം വഴി കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയാണ് തലകീഴായി മറിഞ്ഞത്.
റോഡുവശത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം ഒരു കുഴിയിലേക്ക് വീണശേഷമാണ് ലോറി തലകീഴായി മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കോട്ടയത്തെ ഒരു സ്വകാര്യ വ്യവസായ സ്ഥാപനത്തിലേക്കാണ് ഗ്യാസ് കൊണ്ടുപോയതെന്നാണ് വിവരം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും കടുത്ത ജാഗ്രതാ നടപടികൾ സ്വീകരിച്ചു.
വാതകചോർച്ച സംഭവിച്ചിരുന്നതിനാൽ ഏറ്റവും അടുത്ത താമസക്കാരെയെല്ലാം ഒഴിപ്പിച്ചു.മറ്റു വീടുകളിൽ സ്റ്റൗവും അടുപ്പും കത്തിക്കരുതെന്ന് നിർദ്ദേശം നൽകി.പ്രദേശത്തെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. വൈദ്യുതി വിതരണവും നിർത്തിവെയ്പിച്ചു.എം സി റോഡുവഴിയുള്ള ഗതാഗതം നിർത്തി വെയ്പിക്കുകയും വാഹനങ്ങൾ വഴി തിരിച്ച് വിടുകയും ചെയ്തു.
പകൽ ചൂടു കൂടുമ്പോഴുള്ള അപകട സാധ്യത മുന്നിൽ കണ്ട് ഫയർഫോഴ്സ് സംഘം ഗ്യാസ് ടാങ്കർ നിരന്തരമായി വെള്ളമൊഴിച്ച് തണുപ്പിച്ചു കൊണ്ടിരുന്നു. ജില്ലയിൽ നിന്നുള്ള ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു.
മറിഞ്ഞ ടാങ്കറിൽ നിന്നും ഗ്യാസ് മറ്റ് ടാങ്കറുകളിലേക്ക് അപകടരഹിതമായി മാറ്റാൻ രാവിലെ എട്ടോടെ ശ്രമമാരംഭിച്ചു. പാരിപ്പള്ളി ഐ ഒ സി പ്ലാന്റ്, ചവറ കെ എം എം എ
ൽഎന്നിവിടങ്ങളിൽനിന്നെത്തിയ സാങ്കേതികവിദഗ്ധരാണ് ഇതിന് നേതൃത്വം നൽകിയത്. മൂന്നു ടാങ്കറുകളിലേക്കാണ് ഗ്യാസ് സാവധാനം മാറ്റിയത്.പത്ത് മണിക്കൂറുകളോളം ഇതിനു വേണ്ടി വന്നു.
അപകടത്തെ തുടർന്ന് 15 മണിക്കൂറോളമാണ് എം സി റോഡിൽ ഗതാഗതം തടസപ്പെട്ടത്.
ദിർഘദൂര യാത്രികരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കി. സദാനന്ദപുരം, വാളകം വഴി ഗതാഗതം തിരിച്ചു വിട്ടിരുന്നെങ്കിലും ഇടുങ്ങിയ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തു നിന്നും വന്ന വാഹനയാത്രികരാണ് ഏറെ വലഞ്ഞത്.