കശുവണ്ടി തൊ ഴിലാളികൾ കൊ ല്ലത്തിന്റെ അഭിമാനം: മുകേഷ്
1416040
Friday, April 12, 2024 10:49 PM IST
കൊല്ലം: കശുവണ്ടി തൊഴിലാളികൾ എന്നു പറയുന്നത് കൊല്ലത്തിന്റെ അഭിമാനമാണെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്.
മണ്ഡലത്തിന്റെ വിവിധ മേഖലകളിലെ കശുവണ്ടി തൊഴിലാളികളെ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കശുവണ്ടി മേഖല കൊല്ലത്തിന്റെ ശക്തിയാണ്. അവർക്ക് എല്ലാ ദിവസവും ജോലി ലഭ്യമാക്കണം. തൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയെല്ലാം നന്മയ്ക്ക് വേണ്ടി അഹോരാത്രം ചിന്തിക്കുകയും പാട് പെടുകയും അതിനു വേണ്ടി മുന്നേറ്റങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു ഗവൺമെന്റാണ് എൽഡിഎഫ് ഗവൺമെന്റ് എന്ന് നിങ്ങൾക്ക് അറിയാം, മുകേഷ് പറഞ്ഞു.
കൊല്ലത്തെ സംബന്ധിച്ചിടത്തോളം തൊഴിലാളികളുടെ ജില്ലയാണ്. അതിൽ പ്രധാനപ്പെട്ടത് കശുവണ്ടി തൊഴിലാളികളാണ്. കൊല്ലത്തിന്റെ ഒരു മുഖമുദ്രയാണത്. കൊല്ലത്തിന്റെ പ്രതീകമാണ്. നമ്മൾ ലോകത്ത് എവിടെ പോയാലും കശുവണ്ടി കൊണ്ടു വയ്ക്കുമ്പോൾ ആൾക്കാര് ചോദിക്കും നിങ്ങൾ കൊല്ലംകാരല്ലേ എന്ന്. കൊറിയയിലും തായ്വാനിലും ഒക്കെ രുചി കുറച്ച് വിലയും കുറച്ച് കശുവണ്ടി കൊടുക്കുന്നുണ്ട്, രുചിയാണ് നമ്മുടെ തുറുപ്പുചീട്ട്.
എനിക്ക് ഏറ്റവും പോകാൻ ആഗ്രഹമുള്ളതും സംസാരിക്കാൻ ആഗ്രഹമുള്ളതും വ്യക്തിപരമായി കശുവണ്ടി ഫാക്ടറിയിലാണ്. ഞാൻ കശുവണ്ടി തൊഴിലാളിയുടെ കൊച്ചുമോനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൽഡിഎഫ് നേതാക്കളായജെ. മേഴ്സിക്കുട്ടിയമ്മ, എക്സ്.ഏണസ്റ്റ്, എം.നൗഷാദ് എംഎൽഎ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.