കൊ​ ടും​ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് പ്രേ​മ​ച​ന്ദ്ര​ന്‍ കു​ണ്ട​റ​യി​ല്‍
Friday, April 12, 2024 10:49 PM IST
കു​ണ്ട​റ: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ പെ​രി​നാ​ട്, പേ​ര​യം, കു​ണ്ട​റ, ഇ​ള​മ്പ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥിയു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. രാ​വി​ലെ വെ​ള്ളി​മ​ണ്‍ കൊ​ട്ടാ​രം ഗ​ണ​പ​തി​ക്ഷേ​ത്ര​ന​ട​യി​ല്‍ നി​ന്നു​മാ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി രാ​ത്രി വൈ​കി​യും തു​ട​ര്‍​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു.

രാ​വി​ലെ എട്ടിന് ​സ്ഥാ​നാ​ര്‍​ഥി എ​ത്തു​മ്പോ​ഴേ​ക്കും കൊ​ട്ടാ​രം ഗ​ണ​പ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ നി​ര​വ​ധി യുഡിഎ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്‍​കൂ​ട്ടി ത​ന്നെ എ​ത്തി​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥിയു​ടെ സ്വീ​ക​ര​ണ​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ചി​ര​പ​രി​ചി​ത​മാ​യ 2727 ഇ​ന്നോ​വ​യി​ല്‍ വ​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ക​രും സ​മ്മ​തി​ദാ​യ​ക​രും ഒ​പ്പം കൂ​ടി. എ​ല്ലാ​വ​രോ​ടും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം സ്ഥാ​നാ​ര്‍​ഥി സ്വീ​ക​ര​ണ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റി.

കു​രീ​പ്പ​ള്ളി സ​ലീം അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പി.​സി. വി​ഷ്ണു​നാ​ഥ് എംഎ​ല്‍എ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​സി. വി​ജ​യ​ന്‍, കെ.​ആ​ര്‍.​വി. സ​ഹ​ജ​ന്‍, പ്ര​സ​ന്ന​കു​മാ​ര്‍, ജെ. ​മ​ധു, രാ​ജു ഡി. ​പ​ണി​ക്ക​ര്‍, ര​ഘു പാ​ണ്ഡ​വ​പു​രം, അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ഫൈ​സ​ല്‍ കു​ള​പ്പാ​ടം, ഫി​റോ​സ് ഷാ ​സ​മ​ദ്, മ​ഹേ​ശ്വ​ര​ന്‍​പി​ള്ള, നി​സാ​മു​ദീ​ന്‍, അ​രു​ണ്‍ അ​ല​ക്സ്, കു​ള​ത്തൂ​ര്‍ ര​വി, ബാ​ബു​രാ​ജ​ന്‍, നാ​സി​മു​ദ്ദീ​ന്‍ ല​ബ്ബ, നീ​രൊ​ഴു​ക്കി​ല്‍ സാ​ബു, തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ത്തു.