പുനലൂർ സെന്‍റ് ജോ സഫ് മലങ്കര കത്തോ ലിക്ക ദൈവാലയ മദ്ബഹയുടെ കൂദാശ കർമം 20ന്
Sunday, April 14, 2024 5:27 AM IST
പു​ന​ലൂ​ർ : മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ പു​ന​ലൂ​ർ വൈ​ദി​ക ജി​ല്ല​യി​ലെ പു​ന​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ലെ മ​ദ്ബ​ഹ​യു​ടെ കൂ​ദാ​ശാ​ക​ർ​മം 20 ന് ​ന​ട​ക്കും.

രാ​വി​ലെ 9.30ന് ​ക​ർ​ദിനാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലി​ത്ത കൂ​ദാ​ശാ​ക​ർ​മം നി​ർ​വഹി​ക്കും. പു​ന​ലൂ​ർ രൂ​പ​താ ബി​ഷപ് റ​വ.​ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ,മാ​ത്യു​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും .1956 ൽ ​ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച ദൈ​വാ​ല​യ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി തു​ട​ക്കം കു​റി​ച്ച​ത് വ​ലി​യ​വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ കോ​ർ എ​പ്പി​സ്കോ​പ്പ​യാ​ണ്. 2023 മു​ത​ൽ ഇ​ട​വ​ക വി​കാ​രി​യാ​യി ഫാ.​ഡോ. ജോ​ൺ സി.​സി .ചാ​ർ​ജെ​ടു​ത്ത​തോ​ടെ മ​ദ്ബ​ഹ​യു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.
പ്ര​മു​ഖ സ്കൂ​ളാ​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ പ്രി​ൻ​സി​പ്പ​ലും ദീ​പി​ക​യു​ടെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ഡോ.​ജോ​ൺ സി.​സി​.യു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​മാ​ണ് മ​ദ്ബ​ഹ​യു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ​ത്.

1956 നു ​ശേ​ഷ​മെ​ത്തി​യ വൈ​ദി​ക​രു​ടെ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദൈ​വാ​ല​യ​ത്തി​ന് ക​രു​ത്തേ​കി. കൂ​ദാ​ശാ​ക​ർ​മത്തി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. ഡോ. ​അ​നു ജോ​ർ​ജ് ,റെ​ജി പൊ​ന്നാ​ര , സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷാ​ജി, ഷൈ​ജു ,ഫ്രാ​ൻ​സി​സ് ,ബോ​സ് ,ബോ​ബ​ൻ ,ത​ങ്ക​ച്ച​ൻ ,രാ​ജു, ലി​ജു , കു​ഞ്ഞു​മോ​ൾ ,റാ​ണി , മേ​ബി​ൾ ,എ​ലി​സ​ബ​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ദാ​ശാ​ക​ർ​മ്മ​ത്തി​നു ശേ​ഷം മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലി​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ സ​മ്മേ​ള​നം ന​ട​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​സ്‌​നേ​ഹ​വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.