ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യണം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ
1425055
Sunday, May 26, 2024 7:04 AM IST
കുണ്ടറ :സമൂഹത്തിൽ ഏറ്റവും അധികം ദാരിദ്ര ദുഃഖം അനുഭവിക്കുന്ന വിഭാഗത്തിന്റെ ക്ഷേമപെൻഷൻ കുടിശിക എത്രയും വേഗം വിതരണം ചെയ്യണമെന്ന് മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടുജില്ലാ പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ .എൻ. കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആറുമാസത്തെ പെൻഷൻ കുടിശിക വിതരണം ചെയ്യാനുണ്ട്. ഇപ്പോൾ കുടിശിക ഏഴാം മാസത്തേക്ക് കടക്കുകയാണ്. അത്യാവശ്യത്തിന് മരുന്നും ഭക്ഷണവും ലഭിക്കാതെ ഒട്ടേറെ ക്ഷേമപെൻഷൻകാർ മരണപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും ഭരണവർഗ്ഗം കണ്ണ് തുറക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ജി .രാമചന്ദ്രൻ പിള്ള, കെ .സി .ഭാനു, കെ .എസ് .സുരേഷ് കുമാർ, എ .ജി .രാധാകൃഷ്ണൻ, നീലേശ്വരം സദാശിവൻ, കെ .പി ശങ്കരൻകുട്ടി, ടി .ഗോപാലകൃഷ്ണൻ, എം .കരുണാകരൻ എന്നിവർ പ്രസംഗിച്ചു