ഹെൽത്ത്കാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി
1425061
Sunday, May 26, 2024 7:16 AM IST
ചവറ : ചവറ ബ്ലോക്ക് പഞ്ചായത്തും ചവറ സാമൂഹിക ആരോഗ്യ കേന്ദ്രം,ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഭക്ഷ്യ സുരക്ഷ വിഭാഗം, ചവറ സർക്കിൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ പാചക തൊഴിലാളികക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്സും, ഹെൽത്ത് കാർഡ് വിതരണവും നടത്തി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജോസ് വിമൽരാജ് അധ്യക്ഷനായി.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. പ്രസന്നൻ ഉണ്ണിത്താൻ,ഹെൽത്ത് സൂപ്പർവൈസർ രാജു,ഭക്ഷ്യ സുരക്ഷ ഓഫീസർ ഷീന ഐ നായർ,വിദ്യാഭ്യാസ ഓഫീസർ കെ സജി,ഗോപകുമാർ, ജോയ്, സിയാദ് എന്നിവർ പ്രസംഗിച്ചു.