അ​ക്ഷ​ര​മു​റ്റ​ത്തി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന് ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
Sunday, May 26, 2024 7:16 AM IST
ശാ​സ്താം​കോ​ട്ട : രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​ങ്ക​ണം ന​വാ​ഗ​ത​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കി. കെജി മൂന്നു മു​ത​ൽ ഒ​ൻ​പ​താം ക്ലാ​സുവ​രെ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത എ​ല്ലാ​കു​ട്ടി​ക​ളെ​യും വ​ർ​ണകാ​ഴ്ച​ക​ളൊ​രു​ക്കി​യും മ​ധു​രം ന​ൽ​കി​യും സ്കൂ​ൾ എ​തി​രേ​റ്റു.​

പു​തി​യ കൂ​ട്ടു​കാ​ർ പ​ര​സ്പ​രം സ്നേ​ഹം പ​ങ്കു​വച്ചും സൗ​ഹൃ​ദം പു​തു​ക്കി​യും സ്കൂ​ൾ മു​റ്റ​ത്തു നി​റ​ഞ്ഞ​പ്പോ​ൾ അ​ധ്യാ​പ​ക​രും സ്കൂ​ൾ മാ​നേ​ജു​മെ​ന്‍റും ചേ​ർ​ന്ന് അ​വ​ർ​ക്ക് ഹൃ​ദ്യ​മാ​യ വ​ര​വേ​ല്പ് ന​ൽ​കി.​ആ​കാം​ക്ഷ​യോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും ബ്രൂ​ക്കി​ന്‍റെ അ​ക്ഷ​ര​മു​റ്റ​ത്തെ​ത്തു​ന്ന എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും ​അ​ക്ഷ​ര​മു​റ്റം വി​ജ്ഞാ​ന സ്ഫോ​ട​ന​ത്തി​നു​ള്ള നാ​ന്ദി​യാ​ക​ട്ടെ​യെ​ന്നു ബ്രൂ​ക്ക് ഡ​യ​റ​ക്ട​ർ റ​വ.​ ഡോ.​ജി.​ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ ആ​ശം​സിച്ചു.