മഹിളാസംഘം മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി
1425159
Sunday, May 26, 2024 9:59 PM IST
കൊട്ടാരക്കര:സിപിഐ ജില്ലാ കൗൺസിൽ ആഹ്വാനപ്രകാരം മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള മഹിളാസംഘം കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ശുചീകരിച്ചു.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി പി ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ എസ്. ഷാജി ഉദ്ഘാടനം ചെയ്തു.
പരിസര ശുചിത്വം പരമപ്രധാനമായി മാറിയിട്ടുള്ള ഇക്കാലത്ത് ബഹുജന പങ്കാളിത്തത്തോടെ ഈ പ്രവർത്തനം ഏറ്റെടുക്കാനുള്ള പരിശ്രമമാണ് സി പി ഐ യും ബഹു ജന സംഘടനകളും ചേർന്ന് ഏറ്റെടുക്കുന്നതെന്ന് ഷാജി പറഞ്ഞു.
എ ഐ എസ് എഫ് - എ ഐ വൈ എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം ശുചീകരിച്ചു. നാളെ എ ഐ റ്റി യു സി നേതൃത്വത്തിൽ പബ്ലിക് മാർക്കറ്റും വിവിധ പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, തുടങ്ങി വിവിധ പൊതുസ്ഥലങ്ങൾ ശുചീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബസ്റ്റാന്റി ൽ മഹിള സംഘം മണ്ഡലം സെക്രട്ടറി ജി.സരസ്വതി, പ്രസിഡന്റ് ശ്രീലേഖ, നേതാക്കളായ ഉഷാകുമാരി, സിനി ജോസ്, ആർ .എസ് .അമ്പിളി,ഗീത കസ്തൂർ, ബിനു, തുടങ്ങിയവരും സ്കൂൾ പരിസരത്ത് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി അനുരാജ്, പ്രസിഡന്റ് പ്രശാന്ത് , എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി അശ്വന്ത് ഷാജി, കൃഷ്ണകുമാർ, അരുൺ, അഡ്വ ഹരീഷ് എന്നിവർ നേതൃത്വം നൽകി .