കുന്നത്തൂരിൽ എസ്എച്ച്ജി യോ ഗംനടത്തി
1425164
Sunday, May 26, 2024 9:59 PM IST
ശാസ്താംകോട്ട: എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയനിൽ നബാർഡ് ധനസഹായത്തോടെ രൂപീകരിച്ച 50 എസ്എച്ച് ജി ഗ്രൂപ്പുകളുടെ ക്രെഡിറ്റ് ലിങ്കേജിനു വേണ്ടിയുള്ള യോഗം ഡോ. പല്പു മെമോറിയൽ ഹാളിൽ നടത്തി. നബാർഡ് ജില്ലാ ഓഫീസർ രാഖി മോൾ ഉദ്ഘാടനം ചെയ്തു.
കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കേരള ബാങ്ക് ജില്ലാ മാനേജർ സുഗന്ധി ബാങ്ക് ലോണുകളെപ്പറ്റിയും ശാസ്താംകോട്ട പഞ്ചായത്ത് വ്യാവസായ ഓഫീസർ നിഥിൻ വിവിധ തരം സംരംഭകങ്ങളെക്കുറിച്ചും ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ് , യോഗം ഡയറക്ടർ ബോർഡു മെമ്പറും എസ്എച്ച്ജി കോർഡിനേറ്ററുമായ വി.ബേബികുമാർ, കൗൺസിലർമാരായ ഡി. സുധാകരൻ, പ്രേം ഷാജി, നെടിയവിള സജീവൻ, ആർ. സുഗതൻ എന്നിവർ പ്രസംഗിച്ചു.