കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, എംജിഎൻആർഇജിഎസ് എന്നിവയുടെ നേതൃത്വത്തി പേരയം പഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കുമ്പളം സെന്റ് മൈക്കിൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , സെന്റ് മാർഗ്രറ്റ് ഗേൾസ് ഹൈസ്കൂൾ, മുളവന ഇഎസ്ഐ ഡിസ്പൻസറി എന്നിവിടങ്ങളിൽ വ്യക്ഷത്തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
പേരയം കൃഷിഭവനിൽ നിന്ന് സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിസ്റ്റാഫോർഡ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലത ബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആലീസ് ഷാജി, വിനോദ് പാപ്പച്ചൻ, വൈ ചെറുപുഷ്പം, ബി.സുരേഷ്, കാർഷിക വികസന സമിതി അംഗങ്ങളായ എം.കുഞ്ഞുകൃഷ്ണ പിള്ള, മുളവന അലക്സാണ്ടർ, കൃഷി ഓഫീസർ ടെസി റെയ്ച്ചൽ ജോൺസൺ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സതീഷ് ചന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ വത്സ ഗോഡ് വിൻ, ഓവർസിയർ ബിന്നി മറിയം മാത്യു, പ്രിൻസിപ്പൽ സാലറ്റ് റോയ്,എ കൊളാസ്റ്റിക്ക തുടങ്ങിയവർ പങ്കെടുത്തു.