കരയോഗം പ്രസിഡന്റിനെ ആക്രമിച്ചതായി പരാതി
1428465
Monday, June 10, 2024 11:06 PM IST
ചവറ : കരയോഗം പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ വയോധികനെ ആക്രമിച്ചതായി പരാതി. ചവറ ചെറുശേരിഭാഗം 2352-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ ചവറ സുരേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ കയറി അക്രമം നടത്തി എന്ന് കാണിച്ച് ആണ് പരാതി നല്‍കിയത്.
കരയോഗം മുന്‍ സെക്രട്ടറി അജയകുമാറിന്റെ പേരിലാണ് ചവറ പോലിസില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെ 8.30- ഓടെ ആയിരുന്നു സംഭവം.
ഗേറ്റ് തള്ളിത്തുറന്ന് തന്റെ കഴുത്തിന് പിടിക്കുകയും ചെടിച്ചട്ടികളും കസേരയും മറ്റും എടുത്ത് പൊട്ടിച്ച് ഭീഷണിപ്പെടുത്തി എന്ന് കാണിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുരേന്ദ്രന്‍പിള്ള ചവറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ ചവറയിലെ മാധ്യമക്കൂട്ടായ്മ പ്രവർത്തകർ പ്രതിഷേധിച്ചു.
അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണെമന്ന് കൂട്ടായ്മ പോലീസിനോട് ആവശ്യപ്പെട്ടു.