പരാധീനതകളിൽ വീർപ്പുമുട്ടി കു​ള​ത്തൂ​പ്പു​ഴ​ കെഎ​സ്ഇബി ഓ​ഫീ​സ് കെട്ടിടം
Thursday, June 20, 2024 10:56 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ​യിലെ കെഎ​സ്ഇബി ഓ​ഫീ​സ് ഏ​ത് സ​മ​യ​വും അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ൽ തകർന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​തയി​ൽ ഉള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് ഇ​പ്പോ​ൾ പ്രവർത്തിക്കുന്ന​ത്. തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട പാ​ത ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ സൈ​ഡി​ലാ​ണ് ഓ​ഫീ​സ്. തൊ​ട്ട​ടു​ത്ത സ്കൂ​ൾ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​ന​വ​കു​പ്പി​ന്‍റെ മ്യൂ​സി​യം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന്‍റെ സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​വി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഉ​ഗ്ര വിഷ​മു​ള്ള പാ​മ്പി​നെ ക​ണ്ടെ​ത്തിയത്. തൊ​ട്ട​ടു​ത്ത ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെത്തു​ക​യും പാ​മ്പി​നെ പി​ടി​യ്ക്കു​ക​യും ചെ​യ്തു. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ തൊ​ട്ട​ടു​ത്തു​ള്ള വ​ന മ്യൂ​സി​യ​ത്തി​ലെ ഫോ​റ​സ്റ്റു ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കു​ക​യും പി​ന്നീ​ട് പാ​മ്പി​നെ പി​ടി​കൂ​ടു​ക​യും ആ​യി​രു​ന്നു. ഓ​ഫീ​സി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ട​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തിപ​ട​ർ​ത്തിയിരിക്കുകയാണ്.