രാജഗിരിബ്രൂക്ക് ഇന്‍റർനാഷണൽ സ്കൂളിൽ യോ ഗ ദിനാചരണം
Friday, June 21, 2024 11:24 PM IST
ശാ​സ്താം​കോ​ട്ട : രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പ​ത്താ​മ​ത്് അ​ന്താ​രാ​ഷ്ട്ര​യോ​ഗ ദി​നം അ​ന്ത​ർ​ദേ​ശീ​യ സ​മൂ​ഹ​ത്തോ​ടൊ​പ്പം ആ​ച​രി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തി​ലും വ്യ​ക്തിയു​ടെ ശാ​രീ​രി​ക മാ​ന​സി​ക വ​ള​ർ​ച്ച​യി​ലും യോ​ഗ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തെ​പ്പ​റ്റി യോ​ഗ മാ​സ്റ്റ​ർ രാ​ജു എ​ബ്ര​ഹാം കു ​ട്ടി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കി.​യോ​ഗ​യു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന്എ​ട്ടാം​ക്ലാ​സി​ലെ അ​ഭി​ര​ത്തും വൈ​ഗ എ​സ് .നാ​യ​രും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കി.

കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ കൈ​മോ​ശം​വ​ന്ന മൂ​ല്യ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളുംകാ​ത്തു സൂ​ക്ഷി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ആ​യു​ധ​മാ​ണ് യോ​ഗ​യെ​ന്ന്് ച ​ട​ങ്ങു ക​ൾ​ക്ക്അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​കൊ​ണ്ട് ബ്രൂ​ക്ക് ഡ​യ റ​ക്ട​ർ റ​വ. ഡോ. ​ജി. എ​ബ്ര​ഹാം​ത​ലോ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.