പുനലൂർ: ആര്യങ്കാവ് ഇടപ്പാളയം റെയിൽവേ സ്റ്റേഷനു സമീപം നടന്ന വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. തമിഴ്നാട് തൃച്ചിനാപ്പള്ളി സ്വദേശി രമേശ് (37), പെരിയാർ സ്വദേശി ശെൽവൻ (38) എന്നിവരാണ് മരിച്ചത്.
ഇന്നെലെ വൈകുന്നരേം 6.30 ഓടെ തമിഴ്നാട്ടിൽ നിന്നും തെന്മലയിലേയ്ക്ക് വരികയായിരുന്ന കാറിൽ എതിർദിശയിൽ വന്ന മിനിലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ പിറകിൽ ഒരു പിക് വാനും ഇടിച്ചു. വാഹനങ്ങളിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ സാരമായ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.