പുനലൂർ: സെന്റ് ഗൊരേറ്റി എച്ച്എസ്എസിലെ ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി വിഭവ സമാഹരണം നടത്തി.
കോർപറേറ്റ് മാനേജർ ഫാ. ക്രിസ്റ്റി ജോസഫ് സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പമ്മ ടീച്ചർ എന്നിവർ കുട്ടികളിൽ നിന്ന് വിഭവങ്ങൾ ഏറ്റുവാങ്ങി.
കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കുചേർന്നു. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വിഭവങ്ങൾ സമാഹരിക്കുകയും വയനാട്ടിലെ കളക്ഷൻ സെന്ററിലേക്ക് അയക്കുകയും ചെയ്തു.