സ​മൃ​ദ്ധി വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു
Saturday, September 7, 2024 6:02 AM IST
കൊ​ല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വും ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നും ചേ​ര്‍​ന്നു ന​ട​ത്തു​ന്ന സ​മൃ​ദ്ധി ഉ​ല്‍​പ്പ​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള ആ​ശ്രാ​മം മൈ​താ​നി​യി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ ​പി.​കെ. ഗോ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 13 വ​രെ​യാ​ണ് മേ​ള.

ജി​ല്ല​യി​ലെ ചെ​റു​കി​ട വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ള്‍, ഖാ​ദി,കൈ​ത്ത​റി, ക​യ​ര്‍ ഫി​ഷ​റീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഫാ​മു​ക​ളി​ല്‍ നി​ന്നു​ള്ള തേ​ന്‍, നെ​യ്യ്, വെ​ളി​ച്ചെ​ണ്ണ ജൈ​വ​വ​ളം, അ​ല​ങ്കാ​ര ചെ​ടി​ക​ള്‍, പൂ​ക്ക​ള്‍, പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത്തു​ക​ള്‍, കു​ടും​ബ​ശ്രീ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, ഫു​ഡ് കോ​ര്‍​ട്ട് എ​ന്നി​വ മേ​ള​യി​ലു​ണ്ട്.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ്യ​വ​സാ​യ വ​കു​പ്പ് കു​ടും​ബ​ശ്രീ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.