ന​ട​ൻ മ​മ്മൂ​ട്ടി​യ്ക്കായി മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഹോ​മം നടത്തി
Monday, September 9, 2024 6:40 AM IST
കൊ​ട്ടാ​ര​ക്ക​ര: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ എ​ഴു​പ​ത്തി​മൂ​ന്നാം ജ​ൻ​മ ദി​നാ​ഘോ​ഷ വേ​ള​യി​ൽ ന​ട​ന്‍റെ പേ​രി​ൽ കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൻ വി​നാ​യ​ക ച​തു​ർ​ഥി ച​ട​ങ്ങു​ക​ൾ​ക്കി​ടെ ആ​രാ​ധ​ക​ർ ഗ​ണ​പ​തി ഹോ​മം ന​ട​ത്തി.

ചി​ങ്ങ മാ​സ​ത്തി​ലെ വി​ശാ​ഖം നാ​ളി​ൽ ജ​നി​ച്ച മ​മ്മൂ​ട്ടി​ക്ക് 6oo രൂ​പ അ​ട​ച്ചാ​ണ് ഗ​ണ​പ​തി ഹോ​മം ന​ട​ത്തി​യ​ത്. മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ന്‍​ഡ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് വ​ഴി​പാ​ട് ന​ട​ത്തി​യ​ത്.


തി​രു​മു​ല്ല​വാ​ര​ത്തെ സാ​യി' നി​കേ​ത​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​സ്ത്ര​വും വി​ത​ര​ണം ന​ട​ത്തി. ക​ട​യ്ക്ക​ൽ യൂ​ണി​റ്റ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രു​പ്പു​കാ​ർ​ക്ക് സ​ദ്യ​യും ന​ൽ​കി.