ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഡ്‌ വി​ഭ​ജ​നം: ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 80 വാ​ർ​ഡുകൾ കൂ​ടി
Monday, September 9, 2024 6:41 AM IST
കൊ​ല്ലം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഡ്‌ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്ന​ത്‌ 80 പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡും 14 ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഡി​വി​ഷ​നും ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഡി​വി​ഷ​നും.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ വി​ജ്ഞാ​പ​നം ശ​നി​യാ​ഴ്‌​ച ഡ​യ​റ​ക്ട​ർ ദി​നേ​ശ​ൻ ചെ​റു​വാ​ട്ടാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡു​ക​ളി​ൽ വ​ർ​ധി​ച്ച 80 -ൽ 35 ​വാ​ർ​ഡു​ക​ൾ സ്‌​ത്രീ​സം​വ​ര​ണം ആ​യി​രി​ക്കും. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ലെ 14 ഡി​വി​ഷ​നു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ധി​ക്കു​ന്ന ഡി​വി​ഷ​നും സ്‌​ത്രീ സം​വ​ര​ണം ആ​യി​രി​ക്കും. ജി​ല്ല​യി​ലെ 68 പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 65 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​തി​യ​താ​യി 80 വാ​ർ​ഡു​ക​ൾ വ​രു​ന്ന​ത്‌.

ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടു​വീ​ത​വും ചെ​റി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നു വീ​ത​വും വാ​ർ​ഡു​ക​ൾ വ​ർ​ധി​ച്ചു. 16വീ​തം വാ​ർ​ഡു​ള്ള കു​ണ്ട​റ, ആ​ല​പ്പാ​ട്‌, 21 വാ​ർ​ഡു​ള്ള പി​റ​വ​ന്തൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​തി​യ വാ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​ത്‌. 11 ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 152 ഡി​വി​ഷ​നു​ക​ൾ പു​ന​ർ​വി​ഭി​ജി​ച്ച്‌ 166 ഡി​വി​ഷ​നു​ക​ളാ​യി. 17 ഡി​വി​ഷ​നു​ള്ള മു​ഖ​ത്ത​ല, ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഡി​വി​ഷ​നു​ക​ൾ ഉ​ള്ള​ത്‌. പു​ന​ർ​വി​ഭ​ജ​ന​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഡി​വി​ഷ​നു​ക​ളു​ടെ എ​ണ്ണം 27 ആ​കും.

ജി​ല്ല​യി​ലെ 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​ച്ചി​റ​യി​ലെ 16 ഡി​വി​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക്(​പ​ട്ടി​ക​ജാ​തി​ക​ളി​ലോ പ​ട്ടി​ക വ​ർ​ഗ​ങ്ങ​ളി​ലോ പെ​ടു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ) സം​വ​ര​ണം ചെ​യ്യേ​ണ്ട വാ​ർ​ഡു​ക​ൾ എ​ട്ടും പ​ട്ടി​ക ജാ​തി​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക ജാ​തി​യി​ൽ​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ) ഒ​ന്നും ആ​ണ്.


ശാ​സ്താം​കോ​ട്ട​യി​ലെ 15 ഡി​വി​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് (പ​ട്ടി​ക​ജാ​തി​യി​ലോ പ​ട്ടി​ക വ​ർ​ഗ​ത്തി​ലോ ഉ​ൾ​പ്പെ​ടെ ) സം​വ​ര​ണം ചെ​യ്യേ​ണ്ട വാ​ർ​ഡു​ക​ൾ എ​ട്ടും പ​ട്ടി​ക ജാ​തി​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക ജാ​തി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ) മൂ​ന്നും സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ര​ണ്ടും ആ​ണ്.

വെ​ട്ടി​ക്ക​വ​ല​യി​ലെ 15 ഡി​വി​ഷ​നി​ൽ സ്ത്രീ​ക​ൾ​ക്ക്(​പ​ട്ടി​ക ജാ​തി​യി​ലോ പ​ട്ടി​ക വ​ർ​ഗ​ങ്ങ​ളി​ലോ ഉ​ൾ​പ്പെ​ടെ ) സം​വ​ര​ണം ചെ​യ്യേ​ണ്ട വാ​ർ​ഡു​ക​ൾ എ​ട്ടും പ​ട്ടി​ക ജാ​തി​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക ജാ​തി​യി​ൽ​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ) ര​ണ്ടും പ​ത്ത​നാ​പു​ര​ത്തെ 14 ഡി​വി​ഷ​നി​ലെ വ​നി​താ സം​വ​ര​ണം (പ​ട്ടി​ക​ജാ​തി സം​വ​ര​ണം) ഏ​ഴും പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണം ര​ണ്ടും പ​ട്ടി​ക വ​ർ​ഗ​ത്തി​ന് ഒ​ന്നും അ​ഞ്ച​ലി​ലെ 16 ഡി​വി​ഷ​നു​ക​ളി​ൽ എ​ട്ട് വ​നി​താ സം​വ​ര​ണ​വും ര​ണ്ട് പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടും ഒ​ന്ന് പ​ട്ടി​ക വ​ർ​ഗ​വും ആ​ണ്.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ 14 ഡി​വി​ഷ​നു​ക​ളി​ൽ ഏ​ഴ് വ​നി​താ സം​വ​ര​ണ​വും (പ​ട്ടി​ക​ജാ​തി സ്ത്രീ ​ഉ​ൾ​പ്പെ​ടെ) ര​ണ്ടും ഒ​രെ​ണ്ണം പ​ട്ടി​ക വ​ർ​ഗ​വു​മാ​ണ്. ചി​റ്റു​മ​ല​യി​ലെ 14 ഡി​വി​ഷ​നു​ക​ളി​ൽ ഏ​ഴെ​ണ്ണം വ​നി​താ സം​വ​ര​ണം. ര​ണ്ട് പ​ട്ടി​ക ജാ​തി സ്ത്രീ​ക​ൾ ഒ​രെ​ണ്ണം പ​ട്ടി​ക​വ​ർ​ഗ​വും ആ​ണ്.

ച​വ​റ​യി​ലെ 14 ഡി​വി​ഷ​നു​ക​ളി​ൽ ഏ​ഴെ​ണ്ണം വ​നി​താ സം​വ​ര​ണ​വും ഒ​രെ​ണ്ണം പ​ട്ടി​ക ജാ​തി സം​വ​ര​ണ​വും ആ​ണ്. മു​ഖ​ത്ത​ല​യി​ലെ 17 ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്പ​ത് വ​നി​താ സം​വ​ര​ണ​വും ര​ണ്ട് പ​ട്ടി​ക ജാ​തി​യും ഒ​രെ​ണ്ണം പ​ട്ടി​ക വ​ർ​ഗ​വു​മാ​ണ്.

ഇ​ത്തി​ക്ക​ര​യി​ലെ 14 ഡി​വി​ഷ​നു​ക​ളി​ൽ ഏ​ഴ് വ​നി​താ സം​വ​ര​ണ​വും ര​ണ്ട് പ​ട്ടി​ക​ജാ​തി​യും ഒ​രെ​ണ്ണം പ​ട്ടി​ക വ​ർ​ഗ​വു​മാ​ണ്. ച​ട​യ​മം​ഗ​ല​ത്ത് 17 ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്പ​ത് വ​നി​താ​സം​വ​ര​ണ​വും ര​ണ്ട് പ​ട്ടി​ക ജാ​തി​യും ഒ​രെ​ണ്ണം പ​ട്ടി​ക വ​ർ​ഗ​വു​മാ​ണ്.