സീ​രി​യ​ല്‍ ന​ട​നെ ബാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Wednesday, September 11, 2024 6:05 AM IST
അ​ഞ്ച​ല്‍ : സീ​രി​യ​ല്‍ ന​ട​നെ ബാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്ന് പ​രാ​തി. സീ​രി​യ​ല്‍ ന​ട​നും കോ​ട്ടു​ക്ക​ലി​ല്‍ ഓ​ണ്‍​ലൈ​ന്‍ സെ​ന്‍റ​ര്‍ ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ കോ​ട്ടു​ക്ക​ല്‍ സ്വ​ദേ​ശി സ​ലീ​ലി​നാ​ണ് അ​ഞ്ച​ലി​ലെ ഒരു ബാ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ര്‍​ദ​ന​മേ​റ്റ​ത്. ‌

മ​ര്‍​ദ​ന​ത്തി​ല്‍ സ​ലീ​ലി​ന് ഗു​രു​ത​മാ​യി പ​രു​ക്കേ​റ്റു. വാ​രി​യെ​ല്ലി​നും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റു. ഇ​ട​തു​ക​ണ്ണി​നും ത​ല​യ്ക്കുംക്ഷ​ത​മേ​റ്റു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​ല്‍ ചി​കി​ത്സ​യി​ലാ​ണ് സ​ലീ​ല്‍. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.


സ​ലീ​ലി​ന്‍റെ ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന അ​ഞ്ചോ​ളം ആ​ളു​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ച്ചു​വെ​ന്നാ​ണ് മൊ​ഴി.