കുണ്ടറ: കിഴക്കേകല്ലട പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിൽ ഓണ സമൃദ്ധി കർഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ എസ്. ആത്മജ, പഞ്ചായത്ത് അംഗങ്ങളായ റാണി സുരേഷ്, സുനിൽകുമാർ പാട്ടത്തിൽ, ഉമാദേവിയമ്മ, മായാദേവി, അമ്പിളി ശങ്കർ, പ്രദീപ്കുമാർ കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.