ലോ​റി​ ബൈ​ക്കിലിടിച്ച് യു​വാ​വ് മ​രി​ച്ചു
Friday, September 13, 2024 10:33 PM IST
ച​വ​റ: ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം പ​ള്ളി​ക്കോ​ടി കി​ഴ​ക്ക​ന​ഴി​ക​ത്ത് ഇ​റ​ക്ക​ത്ത് ആ​ന്‍​ഡ്രൂ​സി​ന്‍റെ​യും (കെ​എ​സ്ഇ​ബി, കോ​ഴി​ക്കാ​ട്) നി​ര്‍​മ​ല​യു​ടെ​യും (മി​നി) മ​ക​ന്‍ ആ​ല്‍​ബി​ന്‍ ആ​ന്‍​ഡ്രൂ​സാ​ണ് (23) മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തെ​ക്കും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് ഫെ​റോ​ന ദേ​വ​ലാ​യ സെ​മി​ത്തേ​രി​യി​ല്‍.


ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ ദ​ള​വാ​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​തി​രെ വ​ന്ന ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ല്‍​ബി​ന്‍ വി​ദേ​ശ​ത്ത് ജോ​ലി​ക്കാ​യി പോ​കാ​നി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​രി : ആ​ൻ മേ​രി