കൊല്ലം: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി കൊല്ലം ടൗണ്‍ ശാഖ 301-ന്റെ നേതൃത്വത്തില്‍ വിശ്വകര്മദിനാചരണവും ശോഭാ യാത്രയും കൊല്ലം ബസ് സ്റ്റാന്‍ഡിൽ നിന്നാരംഭിച്ച് ചിന്നക്കട ബസ് ബേയില്‍ സമാപിച്ചു.
യോഗം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന് എംപി, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് തുളസി ആചാരി, മനോജ്കുമാര്‍, രാജന്, എം.എസ്. മനോഹരന്, പ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്കി.