അക്ഷരബന്ധു പുരസ്കാരം ജി. ദിവാകരന് സമ്മാനിക്കും
1457841
Monday, September 30, 2024 6:35 AM IST
പാരിപ്പള്ളി: ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള അക്ഷരബന്ധു പുരസ്കാരം-2024 ഐക്യ മലയാള ജില്ലാ അധ്യക്ഷനും,പൊതു പ്രവർത്തകനുമായ ജി. ദിവാകരന് സമ്മാനിക്കും.11111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബർ രണ്ടിന് വേളമാനൂർ ഭൂമിക്കാരൻ ബന്ധുത്വ ജീവിത ആനന്ദാശ്രമത്തിൽ നടക്കുന്ന ഭൂമിക്കാരൻ ഫിലിംസൊസൈറ്റിയുടേയും ഭൂമിക്കാരൻ സാഹിത്യ ലോകത്തിന്റെയും വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ ജേപ്പിയും ഡയറക്ടർ ശ്രീകലയും അറിയിച്ചു.