ബാറിനെതിരെ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ്
1497422
Wednesday, January 22, 2025 6:55 AM IST
ചവറ : ഇടതുപക്ഷ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ചവറ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.ആരാധനാലയങ്ങളും സ്കൂളുകളും സ്ഥിതി ചെയ്യുന്ന തേവലക്കരയില്‍ പുതിയ ബാര്‍ അനുവദിക്കുന്ന നീക്കത്തിനെതിരെയാണ് പ്രതിഷേധം.ബാര്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നിവേദനവും നല്‍കും.
മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. കെടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കുരീപ്പുഴ ഷാനവാസ്, ജില്ലാ സെക്രട്ടറിമാരായ ഐറിന് ആന്റണി, അരിനല്ലൂര്‍ ജോസ്, ഇസ്മയില്‍ കുഞ്ഞ്, എസ്. സെബാസ്റ്റ്യന്‍,അനില്‍ കാരാട്ട്,തോമസ് വൈദ്യന്,എലിസബത്ത് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.