കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1514100
Friday, February 14, 2025 4:36 AM IST
കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ പൊതു ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി.
ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ബ്രിജേഷ് ഏബ്രഹാം, പാത്തല രാഘവൻ, ഇഞ്ചക്കാട് നന്ദകുമാർ, ഒ. രാജൻ ആർ. രശ്മി, ജലജ ശ്രീകുമാർ, കണ്ണാട്ട് രവി, കെ.കെ. അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
വി. ഫിലിപ്പ്, എം. അമീർ, ആർ. മധു, ഉണ്ണികൃഷ്ണൻ നായർ, ശോഭ പ്രശാന്ത്, കോശി. കെ ജോൺ, അൽ അമീൻ, എം.സി. ജോൺസൺ, റോയ് മലയിലഴികം, താമരകുടി പ്രദീപ്, പവിജാ പദ്മൻ, ജി.ആർ. നരേന്ദ്രനാഥ്, പൂവറ്റൂർ സുരേന്ദ്രൻ, ബി. സുരേന്ദ്രൻ നായർ, വേണു അവണൂർ, കെ.കെ. അലക്സാണ്ടർ, രാജൻ ബാബു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.