വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം
1534796
Thursday, March 20, 2025 6:38 AM IST
കൊല്ലം: വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്മെന്റ് വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികൾക്കായി ഓപറേഷന് ശുഭയാത്രയിൽ പൊതുജനങ്ങൾക്ക് ഇനി മുതൽ പരാതിപ്പെടാം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന് ശുഭയാത്ര.
ഇതുപ്രകാരം ബന്ധപ്പെട്ട പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളില്‍ അറിയിക്കാവുന്നതാണ്.