എംഡിഎംഎയുമായി യുവതി പിടിയിൽ
1535427
Saturday, March 22, 2025 6:36 AM IST
കൊല്ലം: കൊല്ലത്ത് 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാംലുമൂട് സ്വദേശി അനില രവീന്ദ്രൻ (32) ആണ് പിടിയിലായത്. കർണാടക രജിസ്ട്രേഷനിലുള്ള കാറിലാണ് എംഡിഎംഎ കൊണ്ടുവന്നത്. പോലീസ് കൈ കാണിച്ചിട്ടും കാർ നിർത്തിയില്ല.
പിന്നീട് പിന്തുടർന്നാണ് പിടികൂടിയത്. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. നേരത്തെയും ഇവർ എംഡിഎംഎ കടത്തി കൊണ്ടുവന്ന കേസിൽ പിടിയിലായിട്ടുണ്ടെന്ന് ശക്തികുളങ്ങര പോലീസ് പറഞ്ഞു.