ദേശീയ സെമിനാർ സംഘടിപ്പിച്ചു
1535428
Saturday, March 22, 2025 6:36 AM IST
കൊട്ടാരക്കര :സെന്റ് ഗ്രിഗോറിയോസ് കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ സംസ്ഥാന ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഐഐപിഎ സംസ്ഥാന സെക്രട്ടറി ഡോ.ജി.രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനം ഉയർത്തി കൊണ്ടിരിക്കുന്ന പ്രത്യക്ഷ - പരോക്ഷ ഭീഷണികൾ അനുദിനം ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദുരന്തങ്ങൾ വരാൻ കാത്തിരിക്കാതെ ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. സുമി അലക്സ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ.ബേബി തോമസ് മുഖ്യപ്രഭാഷണം നടത്തി.
കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി.പ്രഫ. ഡോ.അനു ഉണ്ണി കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയും രാഷ്ട്രീയ നയ സമീപനവും എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി. ഐഐപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാത്യു, ഡോ.കെ. രാജീവൻ, കെ.ഒ.രാജുക്കുട്ടി, ഡോ.പി.ബാലചന്ദ്രൻ,വകുപ്പ് മേധാവി ശ്രീലക്ഷ്മി ജയൻ, ഡോ.ജെഫിൻ തോമസ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.