ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങാന്‍ അഞ്ചലിലെ വ്യാപാരികള്‍
1535429
Saturday, March 22, 2025 6:36 AM IST
അഞ്ചല്‍ : ലഹരിക്കെതിരെ കൈകോര്‍ത്ത് അഞ്ചലിലെ യുവ വ്യാപാരികള്‍. പിന്തുണയുമായി മുതിര്‍ന്നവരും ഒപ്പമുണ്ട്. ലഹരിക്കെതിരെ വ്യാപരി വ്യവസായി ഏകോപന സമിതി അഞ്ചല്‍ യൂണിറ്റ് യൂത്ത് വിംഗ് ഒരു വർഷം നീണ്ട് നില്ക്കുന്ന കര്‍മ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
പരിപാടികള്‍ക്ക് ഈമാസം 25ന് തുടക്കമാകുമെന്ന് അഞ്ചല്‍ മീഡിയ ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
അഞ്ചല്‍ പട്ടണം ലഹരി വിരുദ്ധ പട്ടണം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ലഹരി മാഫിയകളെ നിങ്ങള്‍ക്കിവിടെ ഇടമില്ല എന്ന സന്ദേശം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ റാലിയോടെയാകും പരിപാടികള്‍ക്ക് തുടക്കമാകുക.