പാലിയേറ്റീവ് കുടുംബസംഗമം നടത്തി
1535431
Saturday, March 22, 2025 6:36 AM IST
ചാത്തന്നൂർ : ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, കലയ്ക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തി ൽ പാലിയേറ്റീവ് കുടുംബ സംഗമം- സാന്ത്വനം- നടത്തി.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന സെക്കൻഡറിതല സാന്ത്വന പരി ചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് ബോധവത്കരണ പരിപാടി, കിറ്റ് വിതരണം എന്നിവ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിർമല വർഗീസ് അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ സനിത രാജീവ്, എൻ.ശർമ, സി.ശകുന്തള, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.സദാനന്ദൻ പിള്ള, എ.ദസ്തക്കീർ, സരിത പ്രതാപ്, സിനി അജയൻ, ബിന്ദു ഷിബു, ആശ, എസ്.ആർ.രോഹിണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.ഷിബി എന്നിവർ പ്രസംഗി ച്ചു. ഹെൽത്ത് സൂപ്പർവൈസർ മനോജ് ബോധവത്കരണ ക്ലാസെടുത്തു.