അഞ്ചലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തി നശിച്ചു
1535433
Saturday, March 22, 2025 6:36 AM IST
അഞ്ചല്‍ : ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു വീടിന്റെ അടുക്കള പൂര്‍ണമായും കത്തി നശിച്ചു. ഭാരതീപുരം കാര്‍ത്തിക വിലാസത്തില്‍ കാര്‍ത്തിക്കിന്റെ വീടിന്റെ അടുക്കള യാണ് കത്തി നശിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഈസമയം വീട്ടില്‍ കാര്‍ത്തിക്കും കുടുംബവും ഉണ്ടായിരുന്നില്ല. അടുക്കള ഭാഗത്ത് നിന്നും വലിയ രീതിയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാർ കാര്‍ത്തിക്കിനെ അറിയിക്കുകയായിരുന്നു. വിവരം ഫയര്‍ ഫോഴ്സിലും അറിയിച്ചു.
പുനലൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടിലിനെ തുടര്‍ന്നും അടക്കളയിലെ ഗ്യാസ് സിലിണ്ടര്‍ കാലി ആയതിനാലും ഒഴിവായത് വലിയ അപകടമാണ്.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഫ്രിഡ്ജില്‍ തീ പിടിക്കുകയും ഇത് പിന്നീട് അടുക്കളയില്‍ ഉണ്ടായിരുന്ന മേശയിലും വിറകിലേക്കും പടരുകയുമായിരുന്നു എന്നാണ് നിഗമനം. ഫ്രിഡ്ജ് പൂര്‍ണമായും നശിച്ചു.
മിക്സി പാത്രങ്ങള്‍ ഉള്‍പ്പടെ അടുക്കളയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം വീട്ടുപകരണങ്ങളും നശിച്ചു. കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ഭിത്തികളും പൊട്ടി തകര്‍ന്ന നിലയിലാണ്. കനത്ത ചൂടായതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തനാകത്തതിനാല് നാശഷ്ടം സംബന്ധിച്ച കൂടുതല്‍ വിവരങള് അറിയാന്‍ കഴിഞ്ഞിട്ടില്ല.
വാര്‍ഡ് മെമ്പര്‍ ജോസഫ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. കുളത്തൂപ്പുഴ പോലീസും വിവരങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.