ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ശാഖാവാർഷികം നാളെ
1535435
Saturday, March 22, 2025 6:45 AM IST
കൊട്ടാരക്കര: ശാന്തിഗിരി ആശ്രമത്തിന്റെ കൊട്ടാരക്കര ശാഖയുടെ 11-ാം വാർഷികാഘോഷങ്ങൾ നാളെ നടക്കും. രാവിലെ അഞ്ചോടെ ആരാധനയോടെയാകും പ്രാർഥനചടങ്ങുകൾ ആരംഭിക്കുക.
ആറിന് ആരാധനയ്ക്ക് ശേഷം ധ്വജം ഉയർത്തും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം ആറിന് നടക്കുന്ന വാർഷിക സമ്മേളനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.
കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ.കെ.ഉണ്ണികൃഷ്ണൻ മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, ജില്ലാപഞ്ചായത്തംഗം ആർ.രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ബിന്ദു,
മൈലം പഞ്ചായത്ത് അംഗങ്ങളായ ബി.മിനി, ദീപ ശ്രീകുമാർ, ദേവിവിലാസം ഹൈന്ദവ സംഘടന പ്രസിഡന്റ് വി.സുരേഷ് കുമാർ, പ്ലാമൂട് ജമാ അത്ത് പ്രസിഡന്റ് സുബൈർ മുസലിയാർ, ഇഞ്ചക്കാട് ബഥേൽ മാർത്തോമാ ചർച്ച് തങ്കച്ചൻ ജോർജ്, ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ശാഖ ഇൻ-ചാർജ് സ്വാമി നിത്യചൈതന്യൻഎന്നിവർ പ്രസംഗിക്കും.
വാർഷികത്തോടനുബന്ധിച്ച് കൊട്ടാരക്കര ശാന്തിഗിരി ആയൂർവേദ സിദ്ധ വൈദ്യശാലയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം മൂന്നു മുതൽ ആറുവരെ സൗജന്യ ആയൂർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പും അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തിൽ നേത്രപരിശോധനക്യാമ്പും നടക്കും.